എല്ലാവർക്കും റേഷൻ കാർഡ്‌ ഉടൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 March 2023

എല്ലാവർക്കും റേഷൻ കാർഡ്‌ ഉടൻ

കൊച്ചി : പൊതുവിതരണ രംഗത്തെ സാമൂഹ്യ ഇടപെടൽ നാടിന് മാതൃകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "പൊതുവിതരണവും സിവിൽ സപ്ലൈസ് കോർപറേഷനും'’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് പി. രാജു അധ്യക്ഷനായി. സപ്ലൈകോ ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. സുഗതൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. സുരേഷ്‌കുമാർ, സംഘാടകസമിതി ചെയർമാൻ കെ.എൻ. ഗോപി, ടി.സി. സൻജിത്, എ.എച്ച്.എം അഷ്‌റഫ്, ടി. സൂരജ്, രജീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog