കയരളം വോളി ഞായറാഴ്‌ച തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കയരളം : റെഡ്‌സ്‌റ്റാർ സ്‌പോർട്‌സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന കയരളം വോളി ഞായറാഴ്‌ച തുടങ്ങും. ഒറപ്പടി ഫ്ലഡ്‌ലിറ്റ്‌ ഗ്രൗണ്ടിൽ രാത്രി 7.30ന്‌ ടി.വി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച്‌ മിനി, വനിത, വെറ്ററൻസ്‌ വോളി മത്സരങ്ങളും നടക്കും. ഫൈറ്റേഴ്‌സ്‌ പാണപ്പുഴ, സി.ആർ.സി പെരുന്തലേരി, ടാസ്‌ക്‌ മക്രേരി, റെഡ്‌സ്‌റ്റാർ കയരളം, യുവധാര പട്ടാന്നൂർ, പയ്യന്നൂർ കോളേജ്‌, ഹോട്ടൽ സൂൺ ചെക്യാട്ടുകാവ്‌, മട്ടന്നൂർ കോളേജ്‌ എന്നീ ടീമുകളാണ്‌ രൈരു നമ്പ്യാർ സ്‌മാരക വിന്നേഴ്‌സ്‌, അറാക്കൽ കുഞ്ഞിരാമൻ സ്‌മാരക റണ്ണേഴ്‌സ്‌ ട്രോഫികൾക്കായി അഞ്ച്‌ മുതൽ 12 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുക. മിനി വോളിയിൽ എ.കെ.എസ്‌ അടുവാപ്പുറം, ബേക്ക്‌ ആൻഡ്‌ ബേക്കറി ചട്ടുകപ്പാറ, എ.കെ.ജി നിടുകുളം, ചാമ്പ്‌സ്‌ കച്ചേരിപ്പറമ്പ്‌, ഐ.സി.സി ചെക്കിക്കുളം, റെഡ്‌സ്‌റ്റാർ കയരളം എന്നീ ടീമുകളും പങ്കെടുക്കും. ഏഴിന്‌ വനിതാ വോളിയിൽ കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജും കണ്ണൂർ സ്‌പോർട്‌സ്‌ സ്‌കൂളും ഒമ്പതിന്‌ വെറ്റൻസ്‌ വോളിയിൽ ടാസ്‌ക്‌ മക്രേരിയും സിക്‌സേഴ്‌സ്‌ കുറ്റ്യാട്ടൂരും ഏറ്റമുട്ടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha