വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നാളെ തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട് നാലിന് പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം. തുടർന്ന് ഷേണായി സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷനാകും. 
  
കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഞായർ രാവിലെ 9.30 -ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 26,000 മെമ്പർമാരെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി.വി കുഞ്ഞപ്പൻ,  വി. ഗോപിനാഥ്, പി.എം. സുഗുണൻ, കെ.വി. ഉണ്ണിക്കൃഷ്‌ണൻ, കെ.വി. അനൂപ്കുമാർ, പി. വിജയൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha