ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ഖാദി സ്‌പെഷ്യല്‍ സമ്മര്‍കൂള്‍ ഷര്‍ട്ടുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്്തുക്കള്‍ തുടങ്ങി വ്യത്യസ്ത ഉലപ്പന്നങ്ങളുടെ ശേഖരവുമായി ഖാദി എക്‌സ്‌പോ. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള കണ്ണൂര്‍ ഖാദി സൗഭാഗ്യയിലും ടൗണ്‍സ്‌ക്വയറിലുമായാണ് എക്‌സ്‌പോ നടക്കുന്നത്. സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ഖാദി യൂനിറ്റുകളുടെ 52 സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്.
വിവിധ തരത്തിലുള്ള സമ്മര്‍കൂള്‍ ഷര്‍ട്ടുകള്‍, ഷര്‍ട്ട്പീസുകള്‍ എന്നിവക്ക് 30 ശതമാനം റിബേറ്റുണ്ട്. കൂടാതെ ലതര്‍ ബാഗുകള്‍, ലതര്‍ ചെരിപ്പുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയും ഉണ്ട്. മേള മാര്‍ച്ച് 19ന് അവസാനിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു