ദിനോസറുകളുടെ വ്യത്യസ്തമായ ചിത്രങ്ങൾ വരച്ച് എട്ടോളം സ്കൂളുകളിൽ പ്രദർശനം നടത്തി. വെർച്വൽ ലൈബ്രറി സഹായത്തോടെ ദിനോസറുകളെക്കുറിച്ച് ക്ലാസെടുക്കുന്നുമുണ്ട്. പത്തോളം ദിനോസർ ശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവയ്‌ക്ക് പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. കോവിഡ് കാലത്താണ് ദിനോസറുകളോട് താൽപ്പര്യം തുടങ്ങിയത്. ചെറുതാഴം ചന്ദ്രൻ മാരാർ, കേശവബാബു മാരാർ എന്നിവരുടെ കീഴിൽ മൻമേഘ് ചെണ്ടയും അഭ്യസിക്കുന്നു. ഇതിന് ഫോക്‌ലോർ അക്കാദമിയുടെ സ്റ്റൈപ്പൻഡ് ലഭിക്കുന്നുണ്ട്.
അമ്മ ഡോ. കെ.വി ഷിനിമോളുടെ പുസ്തകത്തിന് കവർ ചിത്രം വരച്ചതും മൻമേഘാണ്. സഹോദരൻ അഞ്ചാം ക്ലാസുകാരൻ കശ്യപ് നാഥും ചിത്രകാരനാണ്. അച്ഛൻ ഇന്റീരിയൽ ഡിസൈനറായ ഉല്ലാസ് അനന്തോത്ത്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു