എല്ലാ റവന്യൂ വകുപ്പ് ഓഫീസുകളും നവംബറോടെ സമ്പൂർണ ഇ-ഓഫിസാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ റ​വ​ന്യൂ വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള കേ​ര​ള​ത്തി​ലെ എ​ല്ലാ ഓ​ഫി​സു​ക​ളും സ​മ്പൂ​ർ​ണ ഇ-​ഓ​ഫി​സു​ക​ളാ​യി മാ​റു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. പു​തി​യ​താ​യി നി​ർ​മി​ച്ച കാ​ഞ്ഞി​രോ​ട്, മു​ണ്ടേ​രി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലൂ​ടെ, അ​തി​വേ​ഗ​ത​യി​ൽ സു​താ​ര്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​നാ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി കേ​ര​ള​ത്തി​ന്റെ റ​വ​ന്യൂ വ​കു​പ്പി​ന്റെ ആ​സ്ഥാ​ന​ങ്ങ​ൾ മാ​റ്റു​ക​യെ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ് വ​കു​പ്പി​ന് മു​ന്നി​ലു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഏ​പ്രി​ൽ 25ഓ​ടെ ര​ണ്ട് വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​യാ​യി റ​വ​ന്യൂ ഇ-​സാ​ക്ഷ​ര​ത​ക്കും തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്.

ആ​റു മാ​സ​ക്കാ​ലം 200 വി​ല്ലേ​ജ് എ​ന്ന ക​ണ​ക്കി​ൽ നാ​ലു വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഭൂ​മി​യും ഡി​ജി​റ്റ​ലാ​യി അ​ള​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്കും കേ​ര​ളം പോ​വു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ഭൂ​മി​യി​ല്ലാ​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും ഭൂ​മി കൊ​ടു​ക്കാ​നും എ​ല്ലാ ഭൂ​മി​ക്കും രേ​ഖ​യു​ണ്ടാ​ക്കാ​നു​മുള്ള മ​ഹ​ത്താ​യ പ​രി​ശ്ര​മ​ത്തി​നാ​ണ് റ​വ​ന്യൂ വ​കു​പ്പ് നേതൃത്വം ന​ൽ​കു​ന്ന​ത്-​ മ​ന്ത്രി പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha