കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂരാൻ വാർത്ത

കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു 


ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക്​ പോകുംവഴി മലയാളി റിയാദിൽ 
റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ പാപ്പിനിശേരി കീച്ചേരി സ്വദേശി സ്വദേശി കീരിരകത്ത് അബ്​ദുല്ല (54) യാത്രാമധ്യേ ബത്​ഹയിൽ വെച്ചാണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്​.

ഭാര്യ സി എം അഫ്സത്ത് ( ഇല്ലിപ്പുറം )
മക്കൾ : അഫ്സൽ, ഇബ്രാഹിം, ശിഫ 
ഉമ്മ : പരേതയായ നബീസ
ഉപ്പ : പരേതനായ ഇബ്രാഹീം 
സഹോദരങ്ങൾ : ശറഫുദ്ധീൻ,അഷ്‌റഫ്‌, റുബീന, നജ്മു.
ഖബറടക്കം  റിയാദിൽ നടത്തുവാൻ നടപടിക്രമങ്ങളുമായി  റഫീഖ് പുല്ലൂർ , മെഹബൂബ് ചെറിയ വളപ്പിൽ എന്നിവർ രംഗത്തുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത