മുളയിലെ മാന്ത്രികസംഗീതത്തിൽ ലയിച്ച്‌ അരങ്ങ് സദസ്സ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

മുളയിലെ മാന്ത്രികസംഗീതത്തിൽ ലയിച്ച്‌ അരങ്ങ് സദസ്സ്

മയ്യിൽ : മുളയിൽനിന്നുതിർന്ന ശബ്ദമാന്ത്രികതയിൽ ലയിച്ച്‌ അരങ്ങുത്സവത്തിന്റെ സദസ്‌. പാടിപ്പതിഞ്ഞ പാട്ടുകൾ പുല്ലാംകുഴലിന്റെ ഈണത്തിൽ ആസ്വാദകർക്ക്‌ നൽകിയത്‌ നവ്യാനുഭൂതി. അരങ്ങുത്സവത്തിന്റെ മൂന്നാം ദിനത്തിലാണ് ഭാരത് ഭവനുവേണ്ടി വയലി ബാംബൂ മ്യൂസിക് ബാൻഡ്, മ്യൂസിക് ഫ്യൂഷൻ അവതരിപ്പിച്ചത്. മുളയിൽ മാത്രമുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വയലി ബാംബു ബാന്‍ഡ് സംഗീത വിരുന്നൊരുക്കിയത്‌. മുളയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ട്രൂപ്പാണിത്‌.

സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ. ചന്ദ്രൻ അധ്യക്ഷനായി. സിനിമാ താരം അനൂപ് ചന്ദ്രൻ, പി. ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി. എം.സി. ശ്രീധരൻ സ്വാഗതം പറഞ്ഞു. പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്നാണ്‌ അരങ്ങുത്സവം മയ്യിലിന്റെ സ്വന്തം ഉത്സവം സംഘടിപ്പിക്കുന്നത്‌.

വേദിയിൽ ഇന്ന് 

വെള്ളിയാഴ്ച നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഗോത്രകലാരൂപങ്ങളും. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ, മുൻ മന്ത്രി കെ.കെ. ശൈലജ, ശങ്കർ റായ് എന്നിവർ അതിഥികളായെത്തും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog