പിലാത്തറ : പിലാത്തറ-മാതമംഗലം റോഡിൽ വണ്ണാത്തിക്കടവിൽ പൂർത്തിയായ പുതിയ കോൺക്രീറ്റ് റോഡ് പാലം ഒൻപതിന് 2.30-ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പിലാത്തറ-മാതമംഗലം മലയോരറൂട്ടിൽ ചന്തപ്പുരയ്ക്കും കണ്ടോന്താറിനും ഇടയിലാണ് പുതിയ പാലം. നബാർഡ് പദ്ധതിയിൽ 8.49 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയും ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉണ്ട്. ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും കണ്ടോന്താർ ഭാഗത്ത് 60 മീറ്റർ നീളത്തിലും മെക്കാഡം ടാറിങ് ചെയ്ത അപ്രോച്ച് റോഡും പൂർത്തിയായി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു