കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്‌ പുനപരിശോധിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്‌ പുനപരിശോധിക്കും

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്‌ പുനപരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിന്റെ ഉറപ്പ്‌. ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വി. ശിവദാസൻ എം.പി.യുടെ ചോദ്യത്തിനാണ്‌ ഇക്കാര്യമറിയിച്ചത്‌. റെയിൽവേ ഭൂമി സ്വകാര്യവ്യക്തികൾക്ക്‌ പാട്ടത്തിന്‌ നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാണെന്ന്‌ ശിവദാസൻ പറഞ്ഞു. 

ദക്ഷിണ റെയിൽവേയിൽ 22,000 ഒഴിവുണ്ടെന്ന്‌ ജനറൽ മാനേജർ പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണം കോവിഡിനുശേഷം പത്ത്‌ ശതമാനം കുറഞ്ഞു. ഇരുപതിനായിരത്തിലധികം യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷനിൽ പത്ത് ശുചിമുറികളേ ഉള്ളൂവെന്നും അടിസ്ഥാന സൗകര്യം ഉടൻ മെച്ചപ്പെടുത്തണമെന്നും വി. ശിവദാസൻ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാനദണ്ഡപ്രകാരം വാഷ്റൂം, ശുചിമുറി സൗകര്യങ്ങൾ അധികമാണെന്ന്‌ ജനറൽ മാനേജർ പറഞ്ഞു. നാലാംപ്ലാറ്റ് ഫോം പണി ആരംഭിക്കാത്തത് ബി.പി.സി.എൽ സംഭരണകേന്ദ്രം മാറ്റാത്തതുകൊണ്ടാണെന്നും മാറ്റുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

ക്വാർട്ടേഴ്‌സുകളുടെ നവീകരണവും പുതിയ ക്വാർട്ടേഴ്‌സുകളുടെ നിർമാണവും പെട്ടെന്ന് പൂർത്തിയാക്കുമെന്നും കണ്ണൂർ തായത്തെരു റെയിൽവേ കട്ടിങ് വീതി കൂട്ടാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും അധികതർ അറിയിച്ചു. അമൃത്-ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2023 - 24 വർഷത്തിൽ തലശേരി റയിൽവേ സ്റ്റേഷൻ നവീകരിക്കുമെന്നും ജനറൽ മാനേജർ ഉറപ്പുനൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog