ഫ്ലാറ്റ്, അപാർട്മെന്റ് മുദ്രപ്പത്ര നിരക്ക് 7 ശതമാനമാക്കി; വർധന ഏപ്രിൽ 1 മുതൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

ഫ്ലാറ്റ്, അപാർട്മെന്റ് മുദ്രപ്പത്ര നിരക്ക് 7 ശതമാനമാക്കി; വർധന ഏപ്രിൽ 1 മുതൽ

ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്ക് കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് (സ്റ്റാംപ് ഡ്യൂട്ടി) 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾ‌ക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്. എന്നാൽ, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് 7 ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ‌ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് വിജ്ഞാപനം. 

ആധാരത്തിൽ 25 ലക്ഷം രൂപ വില കാണിക്കുന്ന ഫ്ലാറ്റിന് ഇപ്പോൾ 1.25 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകുന്ന സ്ഥാനത്ത് ഏപ്രിൽ 1 മുതൽ 1.75 ലക്ഷം രൂപ (50,000 രൂപ അധികം) നൽകേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പർ‌ ലഭിക്കുന്ന ദിവസത്തെയാണ് നിർമാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. അതേസമയം, 6 മാസത്തിന് ശേഷം റജിസ്റ്റർ ചെയ്യുന്ന ഫ്ലാറ്റുകൾ‌ക്കും അപാർട്മെന്റുകൾക്കും വിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog