കോഴിക്കോട് മാവൂരില്‍ സ്‌കൂട്ടര്‍ യാത്രികനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. സ്കൂട്ടർ യാത്രികനായിരുന്ന മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട്-അരീക്കോട് റൂട്ടില്‍ ഓടുന്ന കാശിനാഥ് ബസ്സാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കോഴിക്കോട് നിന്ന് അരീക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറിലിടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ബസ് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് വയലിലേക്ക് തലകീഴായി മറിഞ്ഞു.
സ്‌കൂട്ടറും ബസ്സും ഉള്‍പ്പെടെയാണ് താഴേക്ക് മറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ സുധീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബസ്സില്‍ പതിനഞ്ചോളം യാത്രക്കാരാണുണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു