വളപട്ടണം പൊലീസ് സ്‌‌റ്റേഷനിലെ വാഹനങ്ങൾ കത്തിച്ച കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്‌റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

വളപട്ടണം പൊലീസ് സ്‌‌റ്റേഷനിലെ വാഹനങ്ങൾ കത്തിച്ച കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്‌റ്റിൽ

കണ്ണൂർ : വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീം അറസ്റ്‌റിൽ. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.

 പിടികൂടുന്നതിനിടെ സീനിയർ സിപിഒ ലവൻ, സിപിഒമാരായ കിരൺ, സന്ദീജ് എന്നിവർക്ക് കൈയിലും മുഖത്തും പരിക്കേറ്റു. ചൊവ്വാഴ്‌ച‌ പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് ഷമീം തീയിട്ടത്. സ്റ്റേഷനിലെത്തിയ ഷമീം മണ്ണെണ്ണയൊഴിച്ച് വാഹനങ്ങൾക്ക് തീവെക്കുകയായിരുന്നു. കണ്ണൂരിൽ നിന്നും അ​ഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog