ഡോക്ടർമാർ 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും; ഒ.പി വിഭാഗം പ്രവർത്തിക്കില്ല - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

ഡോക്ടർമാർ 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും; ഒ.പി വിഭാഗം പ്രവർത്തിക്കില്ല

 സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ജോലിയിൽ നിന്ന് മാറിനിന്നുള്ള സമരം. ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അറിയിച്ചു.
 
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ.എം.എ അറിയിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളിൽ‌ ഡോക്ടർമാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എം.എൽ.എ കത്ത് നൽകി. കുന്നമംഗലത്തെ ഇടതുസ്വതന്ത്ര എം.എൽ.എ പി.ടി.എ.റഹീമാണ്  വീണാ ജോർജ്ജിന് കത്ത് നൽകിയത്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഇക്കാര്യത്തിൽ മന്ത്രി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog