കൊറ്റാളി, അത്താഴക്കുന്ന്, ശാദുലി പള്ളി ഡിവിഷനുകളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കൗൺസിലർമാർ കോർപ്പറേഷൻ യോഗത്തിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ : കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാഗങ്ങളിൽ തെരുവുനായകൾ വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു. സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ, സനോജ്, ലക്ഷ്മി, ലീന, സുശീല, ശ്രീജേഷ്, പ്രജിത്ത് വിദ്യാർഥികളായ ഉവൈസ്, ഷിഫ, അന്ന സൂസൻ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ജോലി സ്ഥലങ്ങളിലേക്കും സ്കൂളിലേക്കും പോകുന്നതിനിടെയാണ് ആക്രമിച്ചത്. വ്യാഴം രാവിലെ 9.30ന് അത്താഴക്കുന്നിലാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. പിന്നീട് അക്രമാസക്തനായ നായ സമീപ പ്രദേശങ്ങളിലുള്ളവരെയും ആക്രമിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവയ്‌പ്പെടുത്തശേഷം അലർജി ഉണ്ടായ ലക്ഷ്മി, ലീന, പ്രജിത്ത് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിന് മുമ്പും നിരവധിപേരെ ആക്രമിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു