‘കണ്ണൂർ കാഴ്ച’ - വ്യവസായ പ്രദർശന വിപണനമേള തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

‘കണ്ണൂർ കാഴ്ച’ - വ്യവസായ പ്രദർശന വിപണനമേള തുടങ്ങി

കണ്ണൂർ : സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്താനും വിപണി സാധ്യത വർധിപ്പിക്കാനുമായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന മേള ടൗൺ സ്‌ക്വയറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രവും കണ്ണൂർ താലൂക്ക് വ്യവസായ ഓഫീസും നേതൃത്വം നൽകുന്ന മേളയിൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉൽപാദിപ്പിച്ച വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണുണ്ടാവുക. 
  
ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ് അധ്യക്ഷനായി. ഉപജില്ലാ വ്യവസായ ഓഫീസർ കെ. അരവിന്ദാക്ഷൻ, കെ.എസ്. എസ്.ഐ.ഐ പ്രസിഡന്റ്‌ ജീവരാജ് നമ്പ്യാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ടി.കെ - രമേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ രാജൻ തീറോത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ.എസ്. ഷമ്മി, ഇ.ആർ. നിതിൻ, പി.വി. രവീന്ദ്രകുമാർ, വി.കെ. ശ്രീജൻ, കണ്ണൂർ കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ജീനു ജോൺ എന്നിവർ സംസാരിച്ചു. അഞ്ചിന്‌ സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog