പഴമയുടെ പ്രൗഢിയിൽ ഇരിട്ടി പഴയപാലം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

പഴമയുടെ പ്രൗഢിയിൽ ഇരിട്ടി പഴയപാലം

ഇരിട്ടിയിലെ ബ്രിട്ടീഷ്‌ നിർമിത പാലം പൊതുമരാമത്ത്‌ വകുപ്പ്‌ നവീകരിച്ചു. 14 ലക്ഷം മുടക്കിയാണ്‌ നവീകരണം പൂർത്തിയാക്കിയത്‌. 1933ലാണ്‌ ബ്രിട്ടീഷുകാർ പാലം നിർമിച്ചത്‌. തലശേരി–വളവുപാറ കെ.എസ്‌.ടി.പി റോഡ്‌ നവീകരണ പദ്ധതിയിൽ പഴയപാലത്തിന്‌ സമീപം നിർമിച്ച പുതിയപാലം കഴിഞ്ഞ വർഷം ഗതാഗതത്തിന്‌ തുറന്നു. നവീകരിച്ച പഴയ പാലം വഴി ചെറുവാഹനങ്ങൾ മാത്രം കടത്തിവിടാനാണ്‌ അധികൃതരുടെ നീക്കം. വലിയ വണ്ടികളും ബസ്‌ സർവീസുകളും ഉൾപ്പെടെ പുതിയ പാലത്തിലൂടെ ഓടും. പഴയപാലം മുഖം മിനുക്കിയതോടെ രണ്ട്‌ പാലങ്ങൾ ഒരേ ഫ്രെയിമിൽ വരുന്ന മട്ടിലാണ്‌ ഇരിട്ടി പാലം പരിസര കവല. രണ്ട്‌ പാലങ്ങളിലും ആവശ്യത്തിന്‌ വെളിച്ചം കൂടി വേണമെന്ന ആവശ്യമുയരുന്നുണ്ട്‌. കെ.എസ്‌.ടി.പി പദ്ധതിയിൽ സ്ഥാപിച്ച സോളാർ വിളക്കുകൾ പ്രവർത്തനക്ഷമമല്ല. 

 പാലം പഴയ അവസ്ഥയിൽതന്നെ നവീകരിച്ച്‌ ബലപ്പെടുത്തി നിലനിർത്താനാണ്‌ സർക്കാർ നിർദേശിച്ചിരുന്നത്‌. പാലത്തിന്റെ ഇരുമ്പുരുക്ക്‌ മേലാപ്പുകൾ 89 വർഷത്തെ പഴക്കത്തിൽ ലോറികളും കണ്ടെയ്‌നറുകളും ഇടിച്ച്‌ ഒടിഞ്ഞും പൊളിഞ്ഞുമുള്ള അവസ്ഥയിലാണ്‌. അരികിലെ ഇരുമ്പുതൂണുകളുടെ പാളികൾ, കൈവരികൾ എന്നിവയും തുരുമ്പെടുത്ത്‌ നാശത്തിന്റെ വക്കിലാണ്‌. മെക്കാനിക്കൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ ഇവ നന്നാക്കിയിട്ടില്ല. പഴയ അവസ്ഥയിൽ ഇതിന്‌ മുകളിൽ പെയിന്റടിച്ച നിലയിലാണുള്ളത്‌. ക്രമക്കേടിനെതിരെ വ്യാപക പരാതികളുണ്ട്‌. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog