24-കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

24-കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു

കൂടാളി പൂവ്വത്തൂർ പാറക്കണ്ടി കോളനിയിലെ സൽഗുണൻ - ശ്യാമള ദമ്പതികളുടെ മകൻ ശ്രുതിൽ (അപ്പു - 24 ) ഫെബ്രുവരി 25 ന് രാത്രി വളപട്ടണത്ത് വെച്ച് നടന്ന ൈ
ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി വളരെ ഗുരുതരാവസ്ഥയിൽ ചാല മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തലയ്ക്ക് സംഭവിച്ച മാരക പരിക്ക് കാരണം ഇപ്പോഴും അബോധാവസ്ഥയിലാണുള്ളത്. നിലവിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു ഇനിയും രണ്ട് ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപ്പോൾ തന്നെ 5 ലക്ഷത്തിൽ അധികം രൂപ ചെലവായിട്ടുണ്ട്. ഭാര്യയും ഒരു കുട്ടിയുമുള്ള ശ്രുതിലിന്റെ നിർദ്ധനാരായ കുടുംബം ഇപ്പോൾ തന്നെ വലിയ കടബാധ്യതയിലാണ് നിലവിലെ ചികിത്സ നടത്തിയത്. തുടർ ചികിത്സാ നടത്തി ശ്രുതിലിനെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിന് വലിയ തുക തന്നെ ആവശ്യമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സുമനസുകളുടെയും അകമഴിഞ്ഞുള്ള സഹായം ഈ കുടുംബത്തിന് അത്യാവശ്യമാണ്. ചികിത്സാ സഹായ പ്രവർത്തനങ്ങൾക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെയും നിങ്ങളുമായി ബന്ധപ്പെടുന്ന  വ്യക്തികളുടെയും സംഘടനകളുടെയും വിലപ്പെട്ട സഹായങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. 

Account No: 357401000002587 (Sreya)
IFSC code : IOBA0003574
Bank : IOB

Account No: 357401000003115 (Ratheesh)
IFSC code : IOBA0003574
Bank : IOB

Google Pay : 9656949020, 9207412018

What's app Group: 
സി. പ്രദീപൻ : 9496360711, പ്രവീൺ : 9496461268, ധനേഷ് : 9446266908, 
ജ്യോതി : 9946448423, അനീഷ് : 9447406315, സഫർ : 9446129716

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog