തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മാതാവിനേയും മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ചൊറുക്കള ചേപ്പിലാട്ട് വീട്ടില്‍ സി.അഫ്സത്ത് (53), മകന്‍ സി.അസീബ് (32), സജ്ന, സജ്നയുടെ ഭര്‍ത്താവ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്ന്പേര്‍ക്കുമെതിരെയാണ് കേസ്.
പുളിമ്പറമ്പ് പാലമുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തെ പച്ചരിയന്റകത്ത് വീട്ടില്‍ പി.പി.റിയാസിന്റെ (33) പരാതിയിലാണ് കേസ്. രാത്രി ഏഴരമണിയോടെ പ്രതികള്‍ റിയാസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ഉമ്മയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു