ജല അതോറ്റിയുമായി ബന്ധപ്പെട്ട് റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. റോഡ് കുഴിച്ചു പൈപ്പിടുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആർ.ഒ.ഡബ്ല്യു പോർട്ടൽ വഴി മുൻകൂട്ടി അപേക്ഷ നൽകണം.
ജല അതോറിറ്റിയുടെ ആവശ്യങ്ങൾക്കായി റോഡ് കുഴിച്ചാൽ ആവശ്യം കഴിഞ്ഞാലുടൻ തന്നെ റോഡ് മുൻപ് ഏതു നിലവാരത്തിലായിരുന്നോ അതേപടി അതോറിറ്റിയുടെ ഉത്തരവാദിത്തത്തിൽ പുനഃസ്ഥാപിക്കണം. പൊതുമരാമത്ത്, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കണം കർശനമായ ഗുണനിലവാര പരിശോധനയോടെ റോഡ് പുനഃസ്ഥാപനം. റോഡ് കുഴിക്കേണ്ടി വരുമ്പോൾ അതു നന്നാക്കാൻ കൃത്യമായ കാലപരിധി നിശ്ചയിച്ച് കരാർ ഒപ്പിടണം. വേണ്ടി വന്നാൽ യഥാർഥ കാലപരിധിയുടെ പകുതി ദിവസത്തെ അധിക സമയം മാത്രമേ നീട്ടി നൽകാൻ പാടുള്ളൂ. പ്രവൃത്തികൾ ആരംഭിക്കുമ്പോൾ എന്നു തീർക്കും എന്നുൾപ്പെടെ വിവരങ്ങൾ ചേർത്ത ബോർഡ് സ്ഥാപിക്കണം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു