പേരാവൂർ മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ അഞ്ചുപേർ മത്സരരംഗത്ത് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 February 2023

പേരാവൂർ മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ അഞ്ചുപേർ മത്സരരംഗത്ത്

പേരാവൂർ: മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞതോടെ സ്ഥാനാർത്ഥികളുടെ പേരുകൾ തെളിഞ്ഞു. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് പുറമെ രണ്ട് സ്വതന്ത്രരടക്കം അഞ്ചു പേരാണ് മത്സര രംഗത്തുള്ളത്.

ടി. രഗിലാഷ് (എൽ.ഡി എഫ് / അരിവാൾ ചുറ്റിക നക്ഷത്രം), സുഭാഷ് മാസ്റ്റർ (യു.ഡി.എഫ് സ്വത: / മൊബൈൽ ഫോൺ ), അരുൺ വേണു (എൻ.ഡിഎ/താമര), സുഭാഷ് കെ.പി (സ്വത:/ക്യാമറ), സുഭാഷ് കക്കണ്ടി (സ്വത:/ജനറൽ) എന്നിവരാണ് അന്തിമ സ്ഥാനാർത്ഥി പട്ടികയിലുള്ളത്.

യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുഭാഷ് മാസ്റ്റർക്കെതിരെ രണ്ട് അപരന്മാർ മത്സര രംഗത്തുള്ളതാണ് തിരഞ്ഞെടുപ്പിലെ സവിശേഷത. എൽ.ഡി.എഫിൽ സി.പി.എമ്മിൻ്റെ ഉറച്ച സീറ്റുകളിലൊന്നാണ് മേൽമുരിങ്ങോടി വാർഡ്. 28-നാണ് വോട്ടെടുപ്പ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog