തളിപ്പറമ്പ് പാത്തന്‍പാറ സ്റ്റോണ്‍ ക്രഷറിന്റെ പ്രവര്‍ത്തനം നിരോധിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 February 2023

തളിപ്പറമ്പ് പാത്തന്‍പാറ സ്റ്റോണ്‍ ക്രഷറിന്റെ പ്രവര്‍ത്തനം നിരോധിച്ചു

തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലുള്ള പാത്തന്‍പാറ നരയന്‍കല്ല് ഭാഗത്ത് പാത്തൻപാറ  സ്റ്റോണ്‍ക്രഷറിന്റെ സമീപത്ത് ഭൂമി വിണ്ടു കീറുകയും ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ പാത്തന്‍പാറ സ്റ്റോണ്‍ക്രഷറിന്റെയും കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് നടപടി. കരിങ്കല്‍ ക്വാറിക്ക് മുകളില്‍ 150 മീറ്ററിലേറെയാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ അഞ്ച് മീറ്ററിലേറെ താഴ്ചയിലേക്ക് ഭൂമി ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് നടപടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog