സമയോചിതമായ ഇടപെടലിലൂടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ ഫാസിലിന് ആദരം നൽകി. കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്തെ സാലിഹ- റിയാസ് ദമ്പതികളുടെ കുട്ടി റൈസാനക്ക് ശക്തമായ കരച്ചിലിനെ തുടർന്ന് ശ്വാസ തടസം നേരിട്ടപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷന് പാട്ടയത്ത് എത്തിയിരുന്ന ഫസൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.
പാട്ടയം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മയ്യിൽ സ്റ്റേഷനിലെത്തി ഫാസിലിനെ ആദരിച്ചു. മയ്യിൽ സി ഐ സുമേഷ് ടി.പി, എ എസ് ഐ മാരായ മനു കെ.പി, പ്രശാന്തൻ, കെ എം സി സി കണ്ണൂർ ജില്ല സിക്രട്ടറി സൈനുദ്ധീൻ ചേലേരി, മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ, യൂത്ത് ലീഗ് പഞ്ചായത്ത് സിക്രട്ടറി ജാബിർ പാട്ടയം, പാട്ടയം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് നാസർ എം.വി, മുസ്ലിം ലീഗ് പാട്ടയം ശാഖ സിക്രട്ടറി ഹനീഫ പട്ടയം എന്നിവർ ചേർന്നാണ് ആദരിച്ചത്.
The post മയ്യിൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ ഫാസിലിന് ആദരം appeared first on Panoor Varthakal.
Visit website
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു