യുവാവിനെ കാണ്മാനില്ല; ബൈക്ക് വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വളപട്ടണം: യുവാവിനെ വീട്ടിൽ നിന്നും കാണാതായി. വളപട്ടണം മന്നയിലെ ബാലചന്ദ്രൻ്റെ മകൻ ഹിരണിനെ (32)യാണ് കാണാതായത്.  ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ യുവാവിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ - 59 ഇ -5038 നമ്പർ ബൈക്ക് ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് യുവാവിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനിടെയാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha