കാവൂട്ട്പറമ്പ് ഗണപതി മഹാദേവ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം - ഭക്തിയുടെ നിറവിൽ തേങ്ങമുട്ട് ചടങ്ങ് നടന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 February 2023

കാവൂട്ട്പറമ്പ് ഗണപതി മഹാദേവ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം - ഭക്തിയുടെ നിറവിൽ തേങ്ങമുട്ട് ചടങ്ങ് നടന്നു

ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന  മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് ശനിയാഴ്ച  നടന്നു. സമുദായ തന്ത്രി ഡോ. വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കഡൂർ  കത്തൂരി ഷാജി കോമരം തേങ്ങമുട്ടിന്‌ നേതൃത്വം നൽകി. ചുറ്റും നർത്തകരായ കോമരങ്ങൾ ഉറഞ്ഞു തുള്ളിയപ്പോൾ ഒറ്റയിരുപ്പിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ തേങ്ങകളാണ് കോമരം ഇരുകൈകളും കൊണ്ടും നിർത്താതെ എറിഞ്ഞുടച്ചത്. തുടർന്ന് വിതാനപ്പകൽ വിലക്ക്, തുലാഭാരം തൂക്കൽ, കുട്ടികൾക്ക് പായസം കൊടുക്കൽ തുടങ്ങിയ ചടങ്ങുകളും നടന്നു. ഉച്ചക്ക് നടന്ന അന്നദാനത്തിലും തേങ്ങമുട്ട് ചടങ്ങിൽ പങ്കെടുക്കാനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് വിശേഷാൽ പൂജകൾ,പകൽവിളക്ക്, അന്നദാനം എന്നിവക്ക് ശേഷം ഉച്ചയോടെ ഉത്സവം സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog