കണ്ണൂർ ജില്ലാതല മെഗാ തൊഴില്‍ മേള 'ജോബ് എക്സ്പോ -23' സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 February 2023

കണ്ണൂർ ജില്ലാതല മെഗാ തൊഴില്‍ മേള 'ജോബ് എക്സ്പോ -23' സംഘടിപ്പിച്ചു

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍,
ദേശീയ നഗര ഉപജീവനമിഷനുമായും കുടുംബശ്രീയുമായും ചേർന്ന് ജില്ലാതല മെഗാ തൊഴില്‍ മേള 'ജോബ് എക്സ്പോ -23' സംഘടിപ്പിച്ചു. പള്ളിക്കുന്ന് ശ്രീപുരം സ്കൂളിൽ വെച്ച് നടന്ന തൊഴിൽ മേളയിൽ  
2000 ൽ അധികം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ 174 കമ്പനികൾ മേളയുടെ ഭാഗമായി.

ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഏവിയേഷന്‍, ടൂറിസം, ഹെല്‍ത്ത്, ഐ.ടി, എഞ്ചിനീയറിംഗ്,
ടെലികമ്യൂണിക്കേഷൻ, എഡ്യൂക്കേഷൻ, ഓട്ടോമൊബൈൽ, ഇൻഷുറൻസ്, എഞ്ചിനീയറിംഗ്, റീട്ടയിൽ തുടങ്ങിയ മേഖലയിലെ കമ്പനികൾ ആയിരുന്നു പ്രധാനമായും പങ്കെടുത്തത്.

ഇതിൽ കേരളത്തിൽ 314 പേർക്കും കേരളത്തിന് പുറത്ത് 6 പേർക്കും വിദേശത്തേക്ക് 11 പേർക്കും വിവിധ കമ്പനികൾ ജോലി ഉറപ്പ് നൽകി.
വിവിധ തസ്തികകളിലേക്കായി  895 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. അവർക്ക് കമ്പനികൾ പിന്നീട് വിവരം നൽകും.

ചടങ്ങില്‍ വെച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നഗര ഉപജീവനമിഷന്‍റെ നേതൃത്വത്തില്‍ നടന്ന സൗജന്യ അക്കൗണ്ടിംഗ് കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണവും നിര്‍വ്വഹിച്ചു.

ഇന്ന് നടന്ന തൊഴിൽമേളയിലൂടെ മനസ്സിലായത്  അഭ്യസ്തവിദ്യരായ  തൊഴിൽരഹിതരുടെഎണ്ണം വളരെ കൂടുതലാണ് എന്നാണ്. ആയതിനാൽ വിശാലമായ മറ്റൊരു ജോബ് കാർണിവൽ തന്നെ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആറു മാസം കഴിഞ്ഞു സംഘടിപ്പിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog