പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെങ്കിലും ഭരണപക്ഷത്തിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പേ പാർക്കിംഗ് കേന്ദ്രം അടച്ചുപൂട്ടാനായി നോട്ടീസ് നൽകാൻ തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം.കെ ഷബിത, പി.പി മുഹമ്മദ് നിസാർ എന്നിവരും സംസാരിച്ചു.
തളിപ്പറമ്പ്: നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. ഇന്നലെ നടന്ന യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. നഗരസഭയുടെ അനുമതിയില്ലാതെ കോൺഗ്രസ് മന്ദിരത്തോട് ചേർന്ന് നിർമ്മിച്ച പേ പാർക്കിംഗിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സി.പി.എം കൗൺസിലർമാരായ ഒ. സുഭാഗ്യം, സി.വി. ഗിരീശൻ, കെ.എം. ലത്തീഫ് എന്നിവരാണ് കോൺഗ്രസ് മന്ദിരത്തിന്റെ സ്ഥലത്ത് അനുമതി ഇല്ലാതെ ചുറ്റുമതിൽ നിർമ്മിച്ചതിനെതിരെയും നഗരസഭയുടെ ലൈസൻസ് വാങ്ങാതെ ഇവിടെ പേ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചതും കൗൺസിൽ മുമ്പാകെ ഉന്നയിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു