'പൊന്ന്യത്തങ്കം' പെെതൃകോത്സവം ഇന്ന് തുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 February 2023

'പൊന്ന്യത്തങ്കം' പെെതൃകോത്സവം ഇന്ന് തുടങ്ങും

തലശേരി : പൊന്ന്യത്തെ ഇനിയുള്ള ഏഴ്‌ രാവുകൾക്ക് മാറ്റുകൂട്ടാൻ ‘പൊന്ന്യത്തങ്കം’ പെെതൃകോത്സവം. കേരള ഫോക്‌ലോർ അക്കാദമി, കതിരൂർ പഞ്ചായത്ത്, പൊന്ന്യം പുല്ലോടി പാട്യം ​ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ സഹകരണത്തോടെ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടക്കുന്ന പൊന്ന്യത്തങ്കം ചൊവ്വ വെെകിട്ട് ഏഴിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, എം.പി.മാരായ വി. ശിവദാസൻ, കെ. മുരളീധരൻ, കെ.വി. സുമേഷ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് വയലി ബാംബു മ്യൂസിക്കൽ ബാൻഡ്, കളരി, കോൽക്കളി എന്നിവയുമുണ്ടാകും.

ബുധൻ വെെകിട്ട് തച്ചോളി ഒതേനൻ, കതിരൂർ ​ഗുരുക്കൾ അനുസ്മരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ.കെ.എൻ കളരിയുടെയും ഗുരുകൃപാ കളരിയുടെയും കളരിപ്പയറ്റ്‌, വനിതകളുടെ ദഫ്മുട്ട് എന്നിവയുണ്ടാകും. വ്യാഴം പൊന്ന്യത്തങ്കം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് സി.ജെ. കുട്ടപ്പൻ നയിക്കുന്ന നാടൻപാട്ടും തിരുവാതിര കോൽക്കളിയും. 

വെള്ളിയാഴ്‌ച എരഞ്ഞോളി മൂസ അനുസ്മരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ശനി വെെകിട്ട്  ആദര സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ലാസ്യ പയ്യന്നൂർ അവതരിപ്പിക്കുന്ന ‘പുലിജന്മം’ കാരി ​ഗുരുക്കൾ തെയ്യത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറും. 27ന് സമാപന സമ്മേളനം എ.ഡി.ജി.പി എം.ആർ അജിത്ത്കുമാർ ഉദ്ഘാടനം ചെയ്യും. സ്റ്റീഫൻ ദേവസ്യ നയിക്കുന്ന ‘ഏഴരക്കണ്ടം നെെറ്റ്’ ഷോ അരങ്ങേറും. ദിവസവും വടകര ​ഗുരുക്കൾസ് കളരിയുടെ പ്രദർശനവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, എൻ.പി. വിനോദ് കുമാർ, പി.വി. ലവ്‌ലിൻ, പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Read more: https://www.deshabhimani.com/news/kerala/news-kannurkerala-21-02-2023/1075152

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog