ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ട് മാത്രം കമ്യൂണിസ്റ്റാവില്ല: എം.വി. ജയരാജൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ചേർന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരി. രക്തസാക്ഷികളുടെ നാടാണിത്. ക്വട്ടേഷൻ മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേയുള്ളൂ. മറിച്ചുള്ള വലുതുപക്ഷ മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ല.

മാധ്യമങ്ങൾക്ക് വിമർശിക്കാം. കമ്യൂണിസ്റ്റുകാർ തെറ്റ് പറ്റാത്തവരാണെന്നു പറയുന്നില്ല. അതു ചൂണ്ടിക്കാട്ടാം. ജനസേവകരാണെന്ന നിലയിൽ തെറ്റ് തിരുത്താൻ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണിത്. എന്നാൽ വിമർശനം വസ്തുനിഷ്ഠവും സൃഷ്ടിപരവും ആയിരിക്കണം. സിപിഎം ക്വട്ടേഷനെ എതിർക്കുന്നതു പോലെ മറ്റ് ഏതെങ്കിലും പാർട്ടികൾ എതിർക്കുന്നുണ്ടോയെന്നും എം.വി.ജയരാജൻ ചോദിച്ചു. മലയാള ഭാഷയിൽ പോലും കാണാനില്ലാത്ത തെറിയഭിഷേകം ഒരു സ്ത്രീക്കെതിരെ നടത്തിയവരെ ഒറ്റപ്പെടുത്തണം. അവരുടെ ഭാഷ പോലെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചു പ്രതികരിക്കരുത്.

നിയമത്തിന്റെ വഴിയെ സ്വീകരിക്കാവൂ. ആകാശ് തില്ലങ്കേരിയുടെ പേര് പറയാതെ എം.വി.ജയരാജൻ നിർദേശിച്ചു. പാർട്ടിക്കകത്ത് ആശയകുഴപ്പമുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ‌ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ടെന്നും വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും അടങ്ങുന്ന മുഷ്കര സംഘത്തിന്റെ ശ്രമങ്ങൾ‌ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, എം.ഷാജർ, പി.പുരുഷോത്തമൻ, കെ.ശ്രീധരൻ, എൻ.വി.ചന്ദ്രബാബു, എം.വി.സരള, അണിയേരി ചന്ദ്രൻ, കെ.എ.ഷാജി, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha