ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 28 February 2023

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മാർച്ച് 20നകം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഹാജരാക്കണം. ഇ-മെയിലായോ (peedikaknr@gmail.com) തപാലിലോ നേരിട്ടോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാം. ഹാജരാക്കാൻ സാധിക്കാത്ത പെൻഷൻകാർ ഓഫീസിൽ നേരിട്ട് ഹാജരാകണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാരാക്കിയില്ലെങ്കിൽ ഏപ്രിൽ മുതലുള്ള പെൻഷൻ മുടങ്ങുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2706806.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog