പരീക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കുടുങ്ങും; കർശന നടപടിയുമായി CBSE - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 28 February 2023

പരീക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കുടുങ്ങും; കർശന നടപടിയുമായി CBSE

ന്യൂഡൽഹി: സി.ബി.എസ്.ഇ. പരീക്ഷ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർഥികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ബോർഡിന്റെ മുന്നറിയിപ്പ്.

പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വാർഷികപരീക്ഷകൾ സുഗമമായി നടക്കുന്നുണ്ട്. വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയത്. എന്നാൽ, ചോദ്യപ്പേപ്പർ ചോർന്നുവെന്നതരത്തിൽ വ്യാജവാർത്തകളും പണം നൽകിയാൽ ചോദ്യപ്പേപ്പർ ലഭിക്കുമെന്നതരത്തിലുള്ള പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമാണ്.

കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരേ ഐ.ടി. നിയമമടക്കം ചുമത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog