ഇരിട്ടി : കോൺഗ്രസ് ആറളം മേഖലാ കൂട്ടായ്മ നിർമിച്ച കോൺഗ്രസ് ഭവൻ നാളെ 4 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആറളം താഴെ അങ്ങാടിയിൽ മൂന്നേ മുക്കാൽ സെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയാണ് കാൽ കോടി രൂപ ചെലവിൽ ബഹുനില കെട്ടിടം പണിതത്. ഷോപ്പിങ് കോംപ്ലക്സ്, പാർട്ടി ഓഫീസ്, ഓഡിറ്റോറിയം എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
ഓഫീസിൽ പി.എം.എച്ച് സ്മാരക ഹാൾ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിക്കും. പി.പി. അബുബക്കർ സ്മാരക യൂത്ത് സ്ക്വയർ മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം ഉദ്ഘാടനം ചെയ്യും. മലയോര മേഖലയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസ് യാഥാർഥ്യമാകുന്നതെന്ന് കോൺഗ്രസ് നേതാക്കളായ ജോഷി പാലമറ്റം, നാസർ ചാത്തോത്ത്, കെ.വി ഷിഹാബുദീൻ, മരോൺ അബ്ദുല്ല എന്നിവർ അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു