ദിനംപ്രതി മലയോരത്ത് നിന്നടക്കം നിരവധി ആളുകൾ തൽക്കാൽ ടിക്കറ്റിന് ആശ്രയിക്കുന്ന കൗണ്ടറാണിത്. അരലക്ഷത്തോളം രൂപ കൗണ്ടറിലൂടെ റെയിൽവേക്ക് വരുമാനവുമുണ്ട്. താലൂക്കോഫീസിലെ റവന്യു സെക്ഷൻ ജീവനക്കാരെ ഉപയോഗിച്ചാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവരുടെ പേരിൽ നടപടി എടുക്കുന്നതിനു പകരം സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കൗണ്ടർ പൂട്ടിച്ച് സ്വകാര്യ മേഖലയിൽ കൂടുതൽ ഏജൻസികൾ നൽകാനുള്ള റെയിൽവേയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
തളിപ്പറമ്പ്: താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ താത്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസം തത്ക്കാൽ ടിക്കറ്റ് നൽകുന്നതിനിടയിൽ ഒരാൾക്ക് കാൻസൽ ചെയ്ത ടിക്കറ്റ് അറിയാതെ നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥ സംഘം തളിപ്പറമ്പിലെത്തി കൗണ്ടറിലെ മുഴുവൻ രേഖകളും പരിശോധിച്ചിരുന്നു. എന്നാൽ മറ്റ് യാതൊരു ക്രമക്കേടുകളും ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും തൽക്കാലത്തേക്ക് കൗണ്ടർ അടച്ചുപൂട്ടാൻ ഉത്തരവിട്ടാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു