വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചൊക്ലി : സ്റ്റാൻഡിൽനിന്ന് വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിനെ ഏൽപ്പിച്ചു. താഴെ ചൊക്ലിയിലെ ഓട്ടോ ഡ്രൈവർ കവിയൂരിലെ പറമ്പത്ത് മീത്തൽ സുരേഷ്ബാബുവാണ് ചൊവ്വാഴ്ച വീണുകിട്ടിയ തുക ചൊക്ലി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. കരിയാട് പുളിയനമ്പ്രത്തെ ഒ.പി. ഹൗസിൽ അൻവർ സാദത്ത് പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ചൊക്ലി സബ് ഇൻസ്പെക്ടർ എം. സവ്യസാചിയുടെ സാന്നിധ്യത്തിൽ സുരേഷ്ബാബു പണം കൈമാറി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha