കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മ വെച്ച് വിടണമായിരുന്നോ​? ഷുഹൈബ് വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാശ് തില്ല​ങ്കേരിയുടെ സുഹൃത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിൽ കേസിൽ പ്രതിയായ ആകാശ് തില്ല​​​ങ്കേരിയുടെ സുഹൃത്ത് ജിജോ തില്ല​ങ്കേരി. കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മ വെച്ച് വിടണമായിരുന്നോ എന്ന് ​​ഫേസ്ബുക് പോസ്റ്റിനു താഴെ കമന്റായി ജിജോ എഴുതി. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ചുളള കമന്റിനു മറുപടിയായാണ് ജിജോ തില്ല​ങ്കേരി ഇങ്ങനെ എഴുതിയത്. `കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകയല്ലാതെ ഉമ്മ വയ്ക്കാൻ പറ്റുമോ' എന്നായിരുന്നു ജിജോ ചോദിക്കുന്നത്. സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി ആകാശ് തില്ല​ങ്കേരിയും ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് ഇത്തരം കമന്റുകൾ സജീവ ചർച്ചയാകുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മുൻ ഡ്രൈവറുടെ ഭാര്യയുടെ ​ഫേസ് ബുക്ക് പേജിലും ജിജോ തില്ല​ങ്കേരിയുടെ വെല്ലുവിളി കമന്റുകൾ നിറയുകയാണ്. കമന്റുകളിൽ ചിലതിങ്ങനെ:-മൂട്ടിന് ചെറിയ പുക തട്ടിയാൽ പരക്കം പായുന്ന തേനീച്ചകളെ നിങ്ങൾ കണ്ടിട്ടുണ്ടാവും -തീഗോളം വന്നാലും ഒറ്റക്കെട്ടായി മരിക്കാനും പൊരുതാനും തയ്യാറായി, ഒട്ടിച്ചേർന്ന് ഇരുന്ന് കൂട്ടമായി ആക്രമിച്ച് ശത്രുവിനെ വകവരുത്തുന്ന കടന്നലുകളെ കണ്ടിട്ടുണ്ടാവില്ല ! -------- ആരൊക്കെയോ കെട്ടിച്ച് വിട്ട വേഷം ആത്മാർത്ഥമായി ആസ്വദിച്ച് ആടി തിമിർക്കുന്ന ഭദ്രകാളിക്കും, താളത്തിൽ വാദ്യഘോഷം നടത്തിക്കൊടുത്തവരും ഏറ്റുമുട്ടാൻ തയ്യാറായിക്കോ...... കരഞ്ഞ് കാല് പിടിക്കാൻ വരരുത് .... ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കണം.

കണ്ണൂരിലെ സി.പി.എമ്മിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള പോർവിളി നടക്കുന്നത്. ഇതിനിടെ, മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാർട്ടിക്കായി കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് നടപടി. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലും തില്ലങ്കേരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha