ഇന്റർവ്യൂ മാത്രമുള്ള നിയമനം ഇനിയില്ല; എഴുത്തുപരീക്ഷ നിർബന്ധമാക്കി പി.എസ്‍.സി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പി.എസ്‍.സി എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു. ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇളവ് നൽകൂ. അപേക്ഷകർ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഇന്റർവ്യൂ മാർക്ക് 100ൽ ആണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയുടെ അറിവു വിലയിരുത്തുന്ന പോലെ ശാസ്ത്രീയമല്ല ഇന്റർവ്യൂ എന്നാണ് പി.എസ്‍.സി.യുടെ നിഗമനം.
 
ഓരോ തസ്തികയിലേക്കും ഒ.എം.ആർ, ഓൺലൈൻ, വിവരണാത്മക പരീക്ഷകളിൽ ഏത് നടത്തണമെന്ന് പി.എസ്‍.സി തീരുമാനിക്കും. ദിവസം 20 തസ്തികകളിലേക്ക് വരെ പരീക്ഷ നടത്താനുള്ള സാങ്കേതിക സംവിധാനം പി.എസ്‍.സി.ക്ക് ഉണ്ട്. 2 പരീക്ഷകൾക്ക് കൺഫർമേഷൻ നൽകിയ ശേഷം എത്താത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്നതും പരിഗണനയിലുണ്ട്. ഈ വർഷത്തെ പരീക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനോടകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്ക് 1015 പരീക്ഷകളാണ് നടത്തുക. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല പൊതു പരീക്ഷകൾ ഈ വർഷം അവസാനം നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha