കരിയാട് നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ കേന്ദ്രം ഉദ്ഘാടനം നാളെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

കരിയാട് നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാലാവസ്ഥാ കേന്ദ്രം ഉദ്ഘാടനം നാളെ

കരിയാട് : നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ കേന്ദ്രം നാളെ 12ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പും അന്തരീക്ഷത്തിലെ മാറ്റങ്ങളും രേഖപ്പെടുത്താനും കാലാവസ്ഥ ഡേറ്റ തയാറാക്കാനും കഴിയും.

സ്കൂളിനു സമീപത്തെ കുന്നിൻ ചരിവിലാണ് കേന്ദ്രം പണിതത്. മഴമാപിനി, അന്തരീക്ഷ താപനില നില അറിയുന്നതിന് തെർമോ മീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിന് വൈറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോ മീറ്റർ, കാറ്റിന്റെ ദിശ അറിയാൻ വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗം അറിയാൻ കപ്പ് കൗണ്ടർ‍‌ അനിമോ മീറ്റർ തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. അനുഹർഷ്, അനശ്വര, കെ.എ.അഭിനവ്, കെ.ഹാഷ്, കെ.സാനിയ, ശ്യാം കൃഷ്ണ എന്നീ പ്ലസ്ടു വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog