കൂത്തുപറമ്പിൽ ആഴ്ചച്ചന്ത ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

കൂത്തുപറമ്പിൽ ആഴ്ചച്ചന്ത ആരംഭിച്ചു

കൂത്തുപറമ്പ് : ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി കൂത്തുപറമ്പിൽ ആഴ്ചച്ചന്ത ആരംഭിച്ചു. നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവൻ പരിസരത്ത് ഒരുക്കിയ ചന്ത നഗരസഭാധ്യക്ഷ വി.സുജാത ഉദ്ഘാടനം ചെയ്തു. നാടൻ ജൈവ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂത്തുപറമ്പിൽ ആഴ്ച ചന്ത ഒരുക്കിയത്.

എല്ലാ ബുധനാഴ്ചയും രാവിലെ മുതൽ കൃഷിഭവൻ പരിസരത്ത് ചന്ത നടക്കും. നഗരസഭ പരിധിയിലെ കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ, തേൻ, മറ്റ് മൂല്യ വർധിത ഉൽപന്നങ്ങൾ തുടങ്ങിയവ ആഴ്ചച്ചന്തയിലൂടെ വിപണനം നടത്താൻ കഴിയും. ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിന് കർഷകർക്ക് ഈ സംവിധാനം സഹായകമാകും. നഗരസഭ കൗൺസിലർ എം.എൻ.അബ്ദുറഹിമാന് കിറ്റ് നൽകിയായിരുന്നു ഉദ്ഘാടനം. സ്ഥിരം സമിതി അധ്യക്ഷ ലിജി സജേഷ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog