അപകടത്തിന്റെ ജനറൽ ഡയറി എൻട്രി ഇനി ഫോണിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

റോഡപകടം നടന്നാൽ അക്കാര്യം പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുന്ന നടപടിക്രമം (ജി.ഡി എൻട്രി) ഇനി വാഹന ഉടമയ്ക്കോ ഉടമയ്ക്ക് വേണ്ടി മറ്റുള്ളവർ‌ക്കോ ഫോണിലൂടെ പൂർത്തിയാക്കാം. വാഹനാപകടം സംബന്ധിച്ച കേസുകളിൽ ആവശ്യമായ രേഖയാണ് ജി.ഡി എൻട്രി. ഇത് വാഹന ഉടമ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ അപകടസ്ഥലത്തെത്തുന്ന പൊലീസുകാർ വഴിയോ ആണ് രേഖപ്പെടുത്താറ്.

ഫോണിൽ വിളിച്ചറിയിച്ചാലും ചില പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ, അപകടസമയത്ത് പലപ്പോഴും ഈ നടപടിക്രമം പൂർത്തിയാക്കാൻ വാഹന ഉടമയ്ക്ക് കഴിയാറില്ല. ഇത് കണക്കിലെടുത്താണ് കേരള പൊലീസിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ പൊൽ ആപ്പിൽ ജി.ഡി എൻട്രി സൗകര്യം ഏർപ്പെടുത്തിയത്. 

ചെയ്യേണ്ടത്:-

പൊൽ ആപ് [Pol-App (Kerala Police)] എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. പേരും മൊബൈൽ നമ്പരും നൽകുക. ഫോണിൽ കിട്ടുന്ന ഒ.ടി.പി രേഖപ്പെടുത്തുക. ആധാർ‍ നമ്പർ‍ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പൊലീസുമായി ബന്ധപ്പെട്ട ഏത് സേവനങ്ങൾ‍ക്കും അത് മതിയാകും. Request Accident GD എന്ന സേവനം തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേര്, വാഹനത്തിന്റെയും അപകടത്തിന്റെയും വിവരങ്ങൾ, ഫോട്ടോ തുടങ്ങിയവ നൽകി സബ്മിറ്റ് ചെയ്യാം. അപേക്ഷയിൽ പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജി.ഡി എൻ‍ട്രി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha