മാലൂർ : മാലൂർ-പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടുമ്പ പുഴയ്ക്ക് ചെമ്മരം-അറയങ്ങാട് ഭാഗത്ത് തടയണ നിർമാണം പുരോഗമിക്കുന്നു. 85 ഹെക്ടറോളം ഭാഗത്ത് ജലസ്രോതസ്സ് വർധിപ്പിക്കുന്നതാണ് പദ്ധതി. വീടുകളിലെ കിണറുകളിലും കുളങ്ങളിലും വേനൽക്കാല വരൾച്ച ഒഴിഞ്ഞുകിട്ടും. നീന്തൽ പരിശീലിക്കാനും സാധിക്കും.
ജലസേചനവകുപ്പിന്റെ കീഴിൽ ഒരുകോടി രൂപ ചെലവിൽ ഹരിതകേരളം മൈനർ ഇറിഗേഷൻ ക്ലാസ് വൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. 16 മീറ്റർ വീതിയിൽ 2.30 മീറ്റർ ഉയരത്തിൽ ഫൈബർ ഷട്ടറോഡുകൂടിയാണ് പണി പൂർത്തിയാകുക.
കേളകം ചുങ്കക്കുന്നിലെ പോൾ കണ്ണന്താനമാണ് കരാരുകാരൻ. അസി.എഞ്ചിനീയർ എ.വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു