നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സംസ്ഥാന ഭൂജല വകുപ്പിന്റെ സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി.
ഗ്രാമീണ മേഖലയിലേയും കോളനികളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആവിഷ്‌കരിച്ച, കുഴൽ കിണർ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി. നെല്ലിക്കുറ്റിയിൽ വിഭാവനം ചെയ്ത രീതിയിൽ 23 ടാപ്പുകൾ നൽകി സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചു. നെല്ലിക്കുറ്റി ടൗണിൽ നിലവിലുള്ള പൊതു കുഴൽ കിണർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

ഭൂജല വകുപ്പ് ഡയറക്ടറേറ്റ് സൂപണ്ടിംഗ് ഹൈഡ്രോ ജിയോളജിസ്റ്റ് എം.ജി. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരമായിൽ, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് അംഗം മിനി ഷൈബി, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി. ഷാബി, നെല്ലിക്കുറ്റി വികാരി മാത്യു ഓലിക്കൽ, വിവിധ കക്ഷി നേതാക്കളായ ജോയ് കൊന്നക്കൽ, എം.സി. രാഘവൻ, അജികുമാർ കരിയിൽ, ജോസ് ചെമ്പേരി, ജോസഫ് പരത്തിനാൽ, ജോസഫ് പാലോലിൽ, ടോമി ആനിക്കൂട്ടത്തിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കുറ്റി പ്രസിഡൻറ് സുനിൽ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ.പി. ധനേശൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog