ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ഉപദ്രവം ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് അതിനെ വെടിവെച്ച് കൊല്ലാനുള്ള എംപാനൽ ഷൂട്ടlർമാരായി പുറവയൽ നിവാസിയായ മാത്തച്ചൻ കുളങ്ങരാസ്, വട്ടിയാതോട് നിവാസിയായ ജോസ് മണിമലതറപ്പേൽ എന്നിവരെ അധികാരപ്പെടുത്തി ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉത്തരവായി.
അവർക്കുള്ള അനുമതിപത്രം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരും പങ്കെടുത്തു. ഫോൺ നമ്പർ - മാത്തച്ചൻ കുളങ്ങരാസ് -9539635218, ജോസ് മണിമലതറപ്പേൽ-8547060046.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു