കണ്ണൂരിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

കണ്ണൂരിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു

കണ്ണൂർ ഉൾപ്പെടെയുള്ള നോൺമെട്രോ നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡൽഹി സർവീസ് നിർത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സർവീസ് താത്‌കാലികമായി അവസാനിപ്പിച്ചത്.

ലയനനടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു.

ആദ്യം ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു കണ്ണൂർ-ഡൽഹി സർവീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയർത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog