ഏര്യം പുഴയ്ക്ക് കുറുകെ "വിയർ കം ട്രാക്ടർവെ" - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

ഏര്യം പുഴയ്ക്ക് കുറുകെ "വിയർ കം ട്രാക്ടർവെ"

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പൂരക്കടവിൽ നിർമ്മിച്ച വിയർ കം ട്രാക്ടർവെയുടെ ഉദ്ഘാടനം  മന്ത്രി റോഷിൻ അഗസ്റ്റിൻ നിർവഹിച്ചു. 
ജലസേചനത്തിനുള്ള സൗകര്യവും കുടിവെള്ള സാധ്യതകൾക്ക് വേണ്ടിയുള്ള സ്രോതസ്സ് എന്നതുമാണ് പൂരക്കടവ് പദ്ധതി നടപ്പിലാക്കുമ്പോൾ പരിഗണിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത യോഗ്യമാക്കാൻ കഴിയുന്ന വിധത്തിൽ രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ പാലവും നിർമ്മിച്ചു. കാർഷിക മേഖലയ്ക്ക് ജലലഭ്യത ഉറപ്പുവരുത്താൻ കഴിയുന്ന ജലസേചന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തുന്നതിന് വേണ്ടി ജലജീവൻ മിഷനിൽ 184 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.  

പുഴയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം അണകെട്ടി നിർത്തി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.‌ ചെറുകിട ജലസേചനവിഭാഗം മുഖേനയാണ് പ്രവൃത്തി പൂർത്തികരിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 3.81 കോടി രൂപയാണ് അനുവദിച്ചത്. 26 മീറ്റർ വീതിയുള്ള പുഴയിൽ 12 മീറ്റർ നീളമുള്ള രണ്ട് മെക്കാനിക്കൽ ഷട്ടർ സംവിധാനത്തോടുകൂടിയ റഗുലേറ്ററും 3.25 മീറ്റർ വീതിയിൽ വാഹനഗതാഗതത്തിനു അനുയോജ്യമായ പാലവും നിർമിച്ചിട്ടുണ്ട്.

റഗുലേറ്ററിന്റെ സംഭരണശേഷി 2.50 മീറ്ററാണ്. ഷട്ടറടച്ചുവെക്കുന്ന സമയങ്ങളിൽ ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിൽ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്നുണ്ട്. ഈ പ്രവൃത്തി പൂർത്തിയായതോടുകൂടി ആലക്കാട്, ഒതേര തേനംകുന്ന് പ്രദേശങ്ങളിലെ 344.67 ഹെക്ടർ സ്ഥലത്ത് ജലസേചനസൗകര്യം ലഭ്യമാകുകയും ആലക്കാട്ട് നിന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ദൂരം ഗണ്യമായി കുറയുകയും ചെയ്യും. കൂടാതെ, ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പദ്ധതികൊണ്ട് സാധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog