പയ്യന്നൂരിൽ നിധി കണ്ടെത്താന്‍ ‍ദുര്‍മന്ത്രവാദ‍ം നടത്തി നാലര ലക്ഷം തട്ടി; യുവതിയെ പീഡിപ്പിക്കാനും ശ്രമം; പരാതിയില്‍ കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




കണ്ണൂര്‍: നിധിയുണ്ടെന്ന് കബളിപ്പിച്ച്‌ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ 

ദുർമ്ത്രവാദി റഷീദിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. 



ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്‍ഫുദ്ദീന്‍, പി ഷംസു, നിസാം, ഉസ്താദ് അബു ഹന്ന, കാസര്‍ഗോഡ് തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ കാലയളവില്‍, നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് ജമീലയുടെ പരാതി. 



കാറമേലിലെ കൊവല്‍ മുപ്പന്‍റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി.നിധി കണ്ടെത്തി നല്‍കാനും കുടുംബ കലഹം ഒഴിവാക്കാനും ഫലപ്രദമായ പൂജകള്‍ ചെയ്യാമെന്ന് പറഞ്ഞാണ് പല ഘട്ടങ്ങളിലായി പണം വാങ്ങിയത്. പണം വാങ്ങി വഞ്ചിച്ച ശേഷം ജീവഹാനി വരുത്തുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം എന്ന് ജമീല പറയുന്നു. റഷീദ് ഇതിനിടെ ലൈംഗികമായി ജമീലയെ ചൂഷണം ചെയ്യാനും ശ്രമിച്ചതായി പറയുന്നു. 



വീണ്ടും സംഘം പൂജ ചെയ്യാനായി ജമീലയുടെ വീട്ടില്‍ എത്തി. നിധി കണ്ടെത്താനായില്ലെങ്കില്‍ പണം തിരിച്ചുനല്‍കും എന്ന് ജമീലയെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ജമീല ഇക്കുറി ബന്ധുക്കളെ വിവരമറിയിച്ചു.



രാത്രി വീണ്ടും കര്‍മ്മങ്ങള്‍ക്കായി എത്തിയ സംഘത്തിനെ ബന്ധുക്കള്‍ ചോദ്യം ചെയ്തു. ഇതോടെ വാക്കുതര്‍ക്കം ആയി. ആഭിചാരകര്‍മ്മം നടത്തുന്ന സംഘത്തിന്‍റെ ഫോട്ടോ ബന്ധുക്കള്‍ പകര്‍ത്തുകയും ചെയ്തു. പന്തികേട് തോന്നിയ മന്ത്രവാദസംഘം വൈകാതെ രക്ഷപ്പെടുകയായിരുന്നു. ജമീലയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 420 വകുപ്പ് പ്രകാരം വഞ്ചന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha