തകർന്ന റോഡിന്റെ ടാറിങ് തുടങ്ങി: മൂന്നാംപീടിക - അയ്യപ്പൻതോട് റോഡ് ഇനി എളുപ്പവഴിയാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : പൂർണമായും തകർന്ന് വാഹനയാത്ര ദുഷ്കരമായ മൂന്നാംപീടിക-അയ്യപ്പൻതോട് റോഡിൽ റീടാറിങ് തുടങ്ങി. കുഴികൾ പൂർണമായും അടച്ച് ഗതാഗതം സുഗമമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായിരുന്നു. മൂന്ന് കിലോമീറ്ററിലേറെ ദുരമുള്ള റോഡ് പലയിടങ്ങളിലായി പൂർണമായും തകർന്ന നിലയിലാണ്. പണി പൂർത്തിയാകുന്നതോടെ വർഷങ്ങളായി തുടരുന്ന ദുരവസ്ഥയ്ക്കാണ് പരിഹാരമാകുന്നത്.

മട്ടന്നൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കൂത്തുപറമ്പിൽ പോകാതെ അഞ്ചരക്കണ്ടി, വേങ്ങാട് ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയാണ് മൂന്നാംപീടിക - അയ്യപ്പൻതോട് റോഡ്. ബസ്സും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.

മാത്രമല്ല, മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലേക്കും എത്തേണ്ട റോഡാണിത്. പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽതന്നെ കൃഷിഭവനുമുണ്ട്. നിരവധിപ്പേരാണ് രണ്ട് ഓഫീസുകളിലുമായി തകർന്ന റോഡിലൂടെ ദിവസേന യാത്രചെയ്ത് ഇവിടെ എത്തിയിരുന്നത്.

കാൽനട യാത്രികർക്കും ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും തകർന്ന റോഡിലെ കല്ലുകൾ തെറിച്ച് അപകടവും ഉണ്ടായിരുന്നു. ഗതാഗത തടസ്സമുണ്ടാക്കാത്ത വിധത്തിലാണ് റോഡ് പണി പുരോഗമിക്കുന്നത്. മൂന്നാംപീടികയിൽ നിന്ന് തുടങ്ങുന്ന റോഡിന്‍റെ നൂറ് മീറ്ററോളം ദൂരം ടാറിങ് നടത്തി. പഞ്ചായത്തോഫീസിലേക്ക് പോകുന്ന ഭാഗം തടഞ്ഞ് കൂറുമ്പ ക്ഷേത്രം റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha