കണ്ണൂരിൽ നിർദ്ദിഷ്ട ചെറുശ്ശേരി മ്യൂസിയം: ശിൽപശാല 17ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

കണ്ണൂരിൽ നിർദ്ദിഷ്ട ചെറുശ്ശേരി മ്യൂസിയം: ശിൽപശാല 17ന്

മലയാളത്തിലെ പ്രാചീന കവിത്രയങ്ങളിൽപ്പെട്ട ചെറുശ്ശേരിക്കായി കണ്ണൂരിൽ സ്ഥാപിക്കുന്ന നിർദിഷ്ട മ്യൂസിയത്തിന്റെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഫെബ്രവരി 17 വെള്ളിയാഴ്ച രാവിലെ 10ന് ചിറയ്ക്കലിലെ കേരള ഫോക്‌ലോർ അക്കാദമി ഹാളിൽ മലയാളത്തിന്റെ കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ,, ഗ്രാമപഞ്ചായത്ത് അംഗം കസ്തൂരി ലത, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മുൻ ചെയർമാൻ പ്രൊഫ ബി. മുഹമ്മദ് അഹമ്മദ്, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.സി. സുരേഷ്‌കുമാർ, എന്നിവർ സംസാരിക്കും. ചിറക്കൽ കോവിലകത്തെ രവീന്ദ്രവർമ്മ രാജ വിശിഷ്ട സാന്നിധ്യമാവും.

സെമിനാറിൽ ഡോ. കെ.എം. ഭരതൻ മോഡറേറ്ററാവും. ചെറുശ്ശേരി-കവി, കാലം, സമൂഹം എന്ന വിഷയത്തിൽ ഡോ. കെ.വി. മഞ്ജുള, ചെറുശ്ശേരി ഭക്തിയും എന്ന വിഷയത്തിൽ ഡോ. ജോസ്‌ന ജേക്കബ്, കൃഷ്ണഗാഥ മലയാളത്തിന്റെ പുരാലിഖിതങ്ങൾ എന്ന വിഷയത്തിൽ ഡോ. വൽസലൻ വാതുശ്ശേരിഎന്നിവർ സംസാരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog