അണ്ടലൂർക്കാവ് ഉത്സവം; കുടവരവ് വരവ് ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായ കുടവരവ് വ്യാഴാഴ്ച. സന്ധ്യക്ക് ക്ഷേത്രത്തിൽനിന്നും കൊളുത്തിയ വിളക്കും പൂജാദ്രവ്യങ്ങളുമായി സ്ഥാനികൻ മേലൂർ കറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തുന്നതോടെയാണ് കുട വരവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കമാവുക.

കണിശ സ്ഥാനികൻ ഓലക്കുട ഗുരുസ്ഥാനത്ത് എത്തിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്ന് തിരുവായുധം വഹിച്ച് പെരുംകൊല്ലനും എത്തിച്ചേരും. ചടങ്ങുകൾക്കുശേഷം മേലൂർ മണലിൽ എത്തിക്കുന്ന കുട വ്രതനിഷ്ഠരായ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തിക്കും. കുട എത്തുന്നതോടെയാണ് തെയ്യാട്ടങ്ങൾക്ക് തുടക്കമാവുക. പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതാണ് ഈ ഓലക്കുട. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച തന്ത്രി വെള്ളൂരില്ലത്ത്‌ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കലശപൂജ നടന്നു. തെയ്യാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മൂത്തകൂർ പെരുവണ്ണാൻ ബുധനാഴ്ച രാത്രി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിൽ ചക്ക കൊത്തും ചക്ക നിവേദ്യവും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha