കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിൽ കൃത്രിമകാല്‍ കാലിപ്പര്‍ നിര്‍മാണ വിതരണ ക്യാമ്പ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 February 2023

കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിൽ കൃത്രിമകാല്‍ കാലിപ്പര്‍ നിര്‍മാണ വിതരണ ക്യാമ്പ്

കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിലെ എൻ.എസ്.എസ് 
യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ കൃത്രിമകാല്‍ കാലിപ്പര്‍ നിര്‍മാണ ക്യാമ്പ് നടത്തുന്നു. തൃശ്ശൂര്‍ സജിസ് റേഹബ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ കാലു നഷ്ടപ്പെട്ടവര്‍ക്കും പോളിയോ ബാധിച്ച ഭിന്നശേഷിക്കാര്‍ക്കും സൗജന്യമായി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു. 15,000 രൂപ മുതല്‍ 20,000 രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കാളികളാകാം. ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ഫെബ്രുവരി 26നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6235291125, 8590927939.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog