കേരള ഫോക് ലോർ അക്കാദമിയുടെ 2021ലെ അവാര്‍ഡ് ദാനം ഫെബ്രുവരി 25ന് കണ്ണൂര്‍ ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തും. നാടന്‍ കലാരംഗത്ത് സജീവമായ 141 പേര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ചടങ്ങില്‍ കെ.വി സുമേഷ് എം.എല.എ അധ്യക്ഷനാവും. ഡോ. വി. ശിവദാസന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ജേതാക്കളായ എസ്.ആര്‍.ഡി പ്രസാദ്, ചെറുവയല്‍ രാമന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ജനാര്‍ദനന്‍, മുന്‍ എം.എല്‍.എ.മാരായ എം.വി. ജയരാജന്‍, കെ.വി. കുഞ്ഞിരാമന്‍, ടി.വി. രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു